Friday, June 6, 2014

നിറംമുള്ള പൂവ്‌കള്‍

പൂക്കളോരോന്നും വിരിയാന്‍ 
ഞാന്‍ കാത്തിരുന്നു ...
ഏറ്റവും നല്ലതിറുത്ത് 

നിനക്ക് നല്‍കുവാന്‍ .. !!
എന്‍റെ ഹൃദയം 

വേരോടെ പിഴുതു നിന്‍റെ 
സ്വപ്നങ്ങളുടെ മുറ്റത്തു നട്ടപ്പോഴാണ് 
ഏറ്റവും നിറമുള്ള പൂവ് ത

ന്നെ നിനക്ക് നല്കാനായെന്ന്
ഞാന്‍ തിരിച്ചറിഞ്ഞത് ... !!

Wednesday, April 25, 2012

മഴയും ഞാനും

മഴ എന്നും എനിക്ക് ആവേശമാണ്..ഇലകളിലൂടെ ഊര്‍ന്ന് ഇറങ്ങുന്ന ചാറ്റല്‍ മഴ..ഇടനാഴിയിലൂടെ പെയ്തിറങ്ങുന്ന മഴ..പ്രണയത്തിന്റെ ശിന്ജിത നാദം ഉതിര്കുന്ന മഴ..പ്രകൃതി താണ്ഡവം ആടുന്ന പെരുമഴ..സാന്ത്വനത്തിന്റെ സ്പര്‍ശം ഏകുന്ന മഴ..മണ്ണിനെയും മനസ്സിനെയും ഉണര്‍ത്തുന്ന പുതുമഴ.. അങ്ങനെ എത്ര മഴ പെയ്തു തോര്ന്നാലും മതിവരാതെ ഞാനും, എന്റെ മനസ്സാം ആകാശവും ഇവിടെ.."

എന്റെ മഴത്തുള്ളികള്‍

ഒരു ജ്വാലമുഖിയാം അന്ത രംഗത്തെ അറിയാതെ 
മൊഴികള്‍ ബാക്കി വച്ച നിമിഷങ്ങളും 
ഓര്‍ത്തതോരോ ഭിക്ഷാപാത്ര തിലര്‍പ്പിച്ചു
ഈ താഴ്വരയില്‍ എന്‍റെഉണ്മയെ പുല്കവേ 
ഒരു ന റൂപൂവിലര്‍പ്പിച്ച മഴത്തുള്ളിയായ് 
കാറ്റിനോട് ചേര്‍ന്ന് ആടും ഇലകളായ് 
മിഴികളടയുംവരെയും മറയാതെ നില്‍ക്കും
നിലാവിന്റെ മാത്രം നനുത്ത ഗന്ധം
മഴ പെയ്ത പുഴ പോലെ മഞ്ഞുള്ള നിലാവില്‍
ഈ വിജനമാം സാനുവില്‍ ഒരു പുലര്‍വെട്ടം
ഋതു ഭേദ ങ്ങളില്‍ ആവാഹിച്ചെടുത്ത്‌ ഈ
കുടജാദ്രി യോട് ചേര്‍ന്ന് ഞാനും ദിനങ്ങളും
ഒരു മനസ്സായി സ്നേഹപൂര്‍വ്വം മഴയും ,ദൈവവും ..................

Sunday, April 22, 2012

കാത്തിരിപ്പ്

മുന്‍പേ കടന്നു പോയോ,
ഓരോ ഏകാന്തതയും ധ്യാനിക്കുന്ന
ആ വാക്കിന്‍റെ തീവണ്ടി?

Friday, November 18, 2011

ഇനിയെങ്കിലും നമുക്കൊരു മഴത്തുളളിയായി പെയ്തിറങ്ങാം...............

പെയ്തു തീരാത്ത മഴയില്‍ ഓര്‍മകളുടെ വയലേലകള്‍ നിറഞ്ഞൊഴുകുമ്പോള്‍ പ്രണയവും വിരഹവും വേദനയും ആനന്ദവും നിനവുകളും നോവുകളുമെല്ലാം ഋതുഭേദങ്ങളായി മാറിവരികയാണ്. ഓരോ ഋതുവും കാലവൃക്ഷത്തിലെ വിരിയുന്ന പൂക്കളാണ്. വിവിധ നിറങ്ങളും സുഗന്ധവുമുളള പൂക്കള്‍. ഇനിയെങ്കിലും നമുക്കൊരു മഴത്തുളളിയായി പെയ്തിറങ്ങാം.........

Tuesday, August 30, 2011

ഓര്‍മ്മകളില്‍ മഴ

മഴ മനസ്സിന്റെ തന്ത്രികളെ തൊട്ടുണര്‍ത്തുന്ന ദേവസംഗീതമാണ്..ആത്മാവിന്റെ സ്പന്ദന താളമാണ്...ഉള്ളിലുറഞ്ഞ വികാരങ്ങളുടെ ഉള്ളമറിഞ്ഞ പ്രതിഭാസമാണ്...നേര്‍ത്ത നുലിഴകളില്‍ ആടിതിമര്‍ക്കും കൂത്തുപാവകള്‍ക്കും ആശ്വാസം മഴ തന്നെ. തീക്ഷണമായ സ്വപ്നങ്ങള്‍ക്കു തീര്‍ത്ഥമാണീ മഴ , മിഴികളില്‍ നിന്നും അശ്രുക്കളായി തോരാതെ പെയ്തിറങ്ങുന്നതും ഇതേ മഴ തന്നെയാണ്.മഴ വിരഹത്തിന്റെ കണ്ണുനീര്‍ ആണ്..ഏകാന്തതയിലെ താരാട്ടാണ്...സ്വാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശമാണ്.
വികാരാര്‍ദ്രയായി മയങ്ങുന്ന ഭൂമിയിലേക്ക്‌ ഉണര്‍ത്തുപാട്ടായി പൊഴിയുന്ന ജലകണങ്ങള്‍ക്ക് മോഹനരാഗത്തിന്റെ വശ്യതയുണ്ട്... വീണ്ടും ഒരു വര്‍ഷകാലത്തിന്റെ ആരവം നാട്ടുമ്പുറവും നഗരവുമെന്നില്ലാതെ കടന്നുപോകുമ്പോള്‍...ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്‌ ബാല്യകാലത്തിന്റെ ഇടനാഴികകളിലേക്കാണ്‌... മുറിയില്‍ ഇരുട്ട് പരത്തി മേഘങ്ങള്‍ മാനത്ത്‌ പ്രത്യക്ഷപ്പെടുന്നതും നോക്കി ഉമ്മറത്ത്‌ കുത്തിയിരിക്കാറുള്ള ഒരു കുഞ്ഞുടുപ്പുകാരി...കടലാസുതോണികള്‍ക്കായി വാശി പിടിച്ച്‌ കരഞ്ഞ്‌ അമ്മുമ്മയെ ശല്യപ്പെടുത്താറുള്ള അവള്‍ക്ക്‌ മഴ എന്നും കൗതുകമായിരുന്നു.... കടല്‍വെള്ളമാണ്‌ മഴയായി പൊഴിയുന്നതെന്ന പഠിച്ച ആദ്യപാഠത്തില്‍ നിന്നും ഒരു പ്രവാസിയായി പിന്നീട് നാട്ടില്‍ നിന്നകലുമ്പോഴും തിമര്‍ത്തുപെയ്യുന്ന ഗ്രാമത്തിന്ററെ ഓര്‍മ്മകള്‍ ഇന്നും വേട്ടയാടുന്നുണ്ട്‌...ആ ബാല്യം ഒരിക്കല്‍ കൂടിയൊന്ന്‌ തിരിച്ചു കിട്ടിയിരുന്നെങ്കില്‍...നിറഞ്ഞുകവിഞ്ഞൊഴുകുന്ന പാടത്തിന്റെ ഓരത്ത്‌ കൗതുകം നിറഞ്ഞ മിഴികളോടെ വര്‍ണകുടയുമായി, നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... പൂക്കളോടും, പൂമ്പാറ്റയോടും, പൂതുമ്പിയോടും, കിന്നാരം പറയാന്‍‍ കഴിഞ്ഞിരുന്നുവെങ്കില്‍...തോരാതെ പെയ്യുന്ന രാത്രി മഴയുടെ നേര്‍ത്ത സംഗീതവും കാതോര്‍ത്ത്, രാവുമുഴുവന്‍ ജനാലയോട് മുഖം ചേര്‍ത്തിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!
എന്താണ്‌ ദാരിദ്ര്യമെന്നും എന്താണ്‌ മഴക്കെടുതികളെന്നും തിരിച്ചറിയാത്ത ഒരു കാലം.....പക്ഷേ, അന്നും ഇന്നും മഴ ഒരുപാടിഷ്ടമായിരുന്നു.. വറ്റിവരണ്ട വറുതിക്കാലത്ത്‌ നിന്നും ആര്‍ദ്രതയിലേക്ക്‌ നമ്മെ പറിച്ചു നടുന്ന മഴയെ എങ്ങനെ വെറുക്കാനാകും...പുറത്തിറങ്ങാനാകാത്ത വിധം മഴ പൊഴിയുമ്പോള്‍ തണുപ്പും ഉള്ളിലെ ചൂടും ഓര്‍മ്മകളിലേക്ക്‌ തന്നെയാണ്‌ പറന്നുപോകാറുള്ളത്‌...
ഇനി മഴയുടെ കൗമാരമുണ്ട്‌..യൗവനമുണ്ട്‌...പക്ഷേ..ചിതറിവീണ ജലത്തുള്ളികള്‍ പോലെ അവ ശിഥിലമാണെന്ന്‌ മാത്രം....